കൊച്ചി > ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസർ’ എന്ന പദം പേരിന് മുമ്പ് ബോധപൂർവം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഹരജി നൽകിയത്.