കൊച്ചി> സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് നൽകിയ ഹർജി കോടതി തള്ളി. ഹർജിക്കാരന് കേസുമായി യാതൊരു ബന്ധമില്ലെന്നും കോടതി പറഞ്ഞു.
ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. കോടതിയുടെ നീരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല. സ്വർണം , ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു.