കണ്ണൂർ> മേനച്ചോടിയിൽ അച്ഛനും അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ പ്രഭാകരൻ (55), ഭാര്യ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പ്രദേശവാസിയായ നമ്പിക്കണ്ടി രാജൻ (50) ആണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. അതിർത്തി തർക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവ ശേഷം ഒളിവിൽപോയ പ്രതിക്കായി പേരാവൂർ പൊലീസ് തിരച്ചിൽ തുടങ്ങി.