കൊച്ചി> ഭാര്യയേയും മകനേയും കൊലപെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പനങ്ങാട് സ്വദേശികളായ മണിയന് (62), ഭാര്യ സരോജിനി, മകന് മനോജ് എന്നിവരെയാണ് മരിച്ചത്. സരോജിനിയുടെ സഹോദരി ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയനെ തൂങ്ങിയ നിലയിലും സരോജിനിയേയും മനോജിനേയും തലയ്ക്ക് അടിയേറ്റ് നിലത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തറയിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ട്.
ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.