തിരുവനന്തപുരം> മധു കൊലക്കേസ് വിധി കുടുംബത്തിനും നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും ആശ്വാസം നല്കുന്നതായിരിക്കുകയാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. നാളെ ശിക്ഷ വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
ഇത്തരം സംഭവം നാട്ടില്‍ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയാണുള്ളത്. ഇല്ലെങ്കില്‍ ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യയിലെ പല സ്ഥലത്തും സംഭവിക്കുന്ന പോലെ നമ്മുടെ ചുറ്റും നടക്കും. ചെറിയ തെറ്റിന് ആള്‍ക്കൂട്ടം കൂടുകയും ആളാകാന്‍ നോക്കുകയും ആളുകളെ മര്‍ദ്ദിക്കുകയും ചെയ്യും. ഇതിനെതിരെ വലിയ കരുതല്‍ ഉണ്ടാകണം. മധുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന് വ്യക്തമാക്കി