വാഷിംഗ്ടണ്‍> ആമസോണ്‍ ആപ്പില്‍ നാം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യം മാത്രം. എന്നാല്‍ ഒറ്റ ദിവസം 2. 47 ലക്ഷം രൂപയുടെ സാധനങ്ങള്‍ ഒരഞ്ച് വയസുകാരി ഓര്‍ഡര്‍ ചെയ്തു എന്ന് പറഞ്ഞാല്‍ അതല്പ്പം അന്താളിപ്പിക്കുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമുണ്ടാകില്ല.
അങ്ങനെയൊരു സംഭവമാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് വയസുകാരിയായ മകള്‍, അമ്മയുടെ ഫോണെടുത്ത് കളിച്ച് അവസാനം 2.47 ലക്ഷം രൂപയുടെ പാവകളാണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മസാച്ചുസെറ്റിലെ ലില വരിസ്കോവാണ് അമ്മയെ വെട്ടിലാക്കി ലക്ഷങ്ങളുടെ സാധനങ്ങള്‍ ആമസോണില്‍ ബുക്ക് ചെയ്തത്.
അമ്മയോടൊപ്പം യാത്രചെയ്യവെയാണ് ലില പാവകള്‍ ഓര്‍ഡര്‍ ചെയ്തത്. 10 മോട്ടോര്‍ സൈക്കിള്‍, 10 ജോഡി കൗ ഗേള്‍ ബൂട്ട്, ഒരു ജീപ്പ് എന്നിവയുടെ പാവകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മൊബൈലില്‍ കളിക്കുന്നതിനിടെ ആമസോണില്‍ ‘ ബൈ നൗ’ എന്ന് ഓപ്ഷന് കണ്ടപ്പോള്‍ കുട്ടി അത് സെലക്ട് ചെയ്ത് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് മൊബൈല്‍ ഹിസ്റ്ററി പരിശോധിച്ച ശേഷം ലിലിയുടെ അമ്മ ജെസിക്ക ന്യൂണ്‍സ് പറഞ്ഞു