കോഴിക്കോട്> കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തിൽ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ അക്രമിയല്ലെന്ന് സൂചന. ബൈക്കിൽ കയറിപോയത് കാപ്പാട് സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന് ഏതാണ്ട് രണ്ടു മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.