തിരുവനന്തപുരം> സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനംതന്നെ സർക്കാർ സംസ്ഥാനത്തെ തദ്ദേശസ്ഥാപന പരിധിയിലുള്ള നിർമിതികളുടെ അറ്റകുറ്റപ്പണിക്ക് ആദ്യഗഡുമായി 1215. 66 കോടി രൂപ അനുവദിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 748. 10 കോടി രൂപയും കെട്ടിടങ്ങളുടെയും മറ്റും അറ്റകുറ്റപ്പണിക്ക് 487.56 കോടി രൂപയുമാണ് അനുവദിച്ചത്.
2023–- 24 സാമ്പത്തിക വർഷത്തിൽ തദ്ദേശ റോഡുകളുടെയും റോഡിതര നിർമിതികളുടെയും അറ്റകുറ്റപ്പണികൾക്കായി ആകെ വകയിരുത്തിയ 3646.99 കോടി രൂപയുടെ മൂന്നിലൊന്നു തുകയാണിത്. ഇരുവിഭാഗത്തിലുമായി കോർപറേഷനുകൾക്ക് 52. 74 കോടി രൂപയും നഗരസഭകൾക്ക് 162.54 കോടി രൂപയും ജില്ലാ പഞ്ചായത്തുകൾക്ക് 114. 84 കോടിയും അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 66.05 കോടിയും ഗ്രാമപഞ്ചായത്തുകൾക്ക് 819. 47 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ ട്രഷറി പൂട്ടാൻ പോകുകയാണെന്ന് ചിലമാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണം ഇതോടെ പൊളിഞ്ഞു.