തിരുവനന്തപുരം> ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ച് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും കോൺഗ്രസുകാരനുമായ ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.