ബ്രസീൽ ഫാനായതുകൊണ്ട് മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതില്ല എന്നുപറഞ്ഞുള്ള വിദ്യാർഥിയുടെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മലപ്പുറം തിരൂരിൽ നിന്നുള്ളതായിരുന്നു അത്. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ മറ്റൊരു ഉത്തരക്കടലാസ് കൂടി വൈറലായി. ആഫ്രിക്കയിലെ മലാവിയിൽ നിന്നുള്ളതാണിത്. 2019 ലെ ഉത്തരപേപ്പറിലുള്ള അധ്യാപകന്റെ കമന്റാണ് ചർച്ചയാകുന്നത്. കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു എന്നാണ് (she has passed way) എന്നാണ് അധ്യാപകന്റെ കമന്റ്.
ഇതിൽ മൂന്നാമത്തെ വിഷയമായ “chichewa’ആഫ്രിക്കയിലെ മലാവിയുടെ ദേശീയഭാഷയാണ്. മലാവിയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷുമാണ്. കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്ച്ചര്, ലൈഫ് സ്കില്, ആര്ട്സ്, സയന്സ് എന്നിവയാണ് സ്കോര് കാര്ഡിലെ മറ്റ് വിഷയങ്ങള്. മിക്ക വിഷയങ്ങള്ക്കും നല്ല മാര്ക്ക് നേടിയ കുട്ടി ക്ലാസില് ഏഴാമതാണെന്നും സ്കോര് കാര്ഡില് കാണാം.
….a different kind of end-of-session result-sheet from Malawi! pic.twitter.com/FTsTF92mvx
— Chidi Odinkalu, CGoF (@ChidiOdinkalu) August 18, 2019
നാല് വർഷം മുൻപേ ട്വിറ്ററിൽ ഏറെ ചർച്ചയായതാണ് ഈ ഉത്തരപേപ്പർ. 2019 ലെ ട്വീറ്റുകൾ ലഭ്യമാണ്. ആഫ്രിക്കയിലെ മലാവിയിൽ നിന്നുള്ളതാണെന്ന് അതിൽ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ ഇത് കേരളത്തിലേതാണെന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് ചില മലയാള മാധ്യമങ്ങൾ വാർത്തയാക്കിയത്. ഏത് രാജ്യത്തേതാണെന്ന് വ്യക്തമാക്കാതെയായിരുന്നു വാർത്തകൾ. പിന്നാലെ സംഘ്പരിവാർ ട്വിറ്റർ ഹാൻഡിലുകളും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കെതിരെയുള്ള ആയുധമാക്കിയെടുത്തു. ബിജെപി നേതാക്കൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അവഹേളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് മാധ്യമങ്ങൾ ഈ വാർത്ത നൽകിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്.