തിരുവനന്തപുരം > സഹോദരിയുടെ എട്ട് വയസുള്ള മകളെ പീഢിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണമെന്നും പോക്സോ കോടതി ജഡ്ജി എം പി ഷിബു വിധിച്ചു. കുട്ടിക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
കുടുംബവീട്ടിൽഅമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. ഭിന്നശേഷിക്കാരനായ അമ്മാവൻശനിയാഴ്ചകളിലാണ് വീട്ടിലെത്തിയിരുന്നത്. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്. ശനിയാഴ്ചകളിൽവീട്ടിൽപ്പോകാൻഭയം തോന്നിയ കുട്ടി ഈ വിവരം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ക്ലാസ് ടീച്ചറെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിചാരണ വേളയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.