ഒഞ്ചിയം> വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതിനൽകുകയായിരുന്നു. പ്രതിയെ വടകര മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കി.