Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അരങ്ങൊഴിഞ്ഞത്‌ അഭിനയവിസ്‌മയം

by News Desk
March 28, 2023
in KERALA
0
അരങ്ങൊഴിഞ്ഞത്‌-അഭിനയവിസ്‌മയം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> മുഖത്തെ തൊലിയെല്ലാം ചുളിഞ്ഞ്, വിറച്ചുവിറച്ചു നടക്കുന്ന, ഒരുപാട് ബുദ്ധിമുട്ടി സംസാരിക്കുന്ന കെ ടി മുഹമ്മദിന്റെ സാക്ഷാത്കാരത്തിലെ 144കാരനായ നായകനെ അരങ്ങിൽ കണ്ടവർക്കാർക്കും ഒരിക്കലും വിസ്മരിക്കാനാവില്ല. മലയാള നാടകവേദി അന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ള കഥാപാത്രം അരങ്ങിൽ ജീവിക്കുകയായിരുന്നു. വിക്രമൻ നായർ അവതരിപ്പിച്ച ഈ വൃദ്ധൻ കേരളത്തിലങ്ങോളമിങ്ങോളം വേദികൾ കയറിയിറങ്ങി. മറ്റു നടന്മാർ മാറിമാറി വന്നിട്ടും വിക്രമൻ നായരുടെ വേഷത്തിനുമാത്രം പകരക്കാരനെ കണ്ടെത്താനായില്ല. അരങ്ങിലെ മഹാവിസ്മയം ലോക നാടകദിനത്തിൽതന്നെ ജീവിതത്തിൽനിന്ന് അരങ്ങൊഴിഞ്ഞതും യാദൃച്ഛികമാവാം.

ഘനഗംഭീരമായ ശബ്ദത്തിൽ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ മഹാനടൻ അരങ്ങിൽ ഉജ്വലമാക്കിയത്. കോഴിക്കോൻ നാടകവേദിയുടെ ശക്തിസൗന്ദര്യമായ സംഗമം തിയറ്റേഴ്സിന്റെ പ്രധാന വേഷക്കാരനായിരുന്നു വിക്രമൻ നായർ. വിത്സൻ സാമുവൽ ആരംഭിച്ച സംഗമത്തിൽ കെ ടി മുഹമ്മദിന്റെ രചനയിൽ പിറന്ന നിരവധി നാടകങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സന്നാഹം, സനാതനം തുടങ്ങിയ നാടകങ്ങളിലെ വേഷപ്പകർച്ച വിക്രമൻ നായരെന്ന നടനെ, മലയാളക്കര നെഞ്ചേറ്റി. മാസങ്ങൾക്കുമുമ്പ് വടകര ടൗൺ ഹാളിൽ നടന്ന സംഗീതനാടക അക്കാദമി നാടകോത്സവത്തിൽ വിക്രമൻ നായർ പങ്കെടുത്തിരുന്നു. കാണികളുടെ അഭ്യർഥന മാനിച്ച് സാക്ഷാത്കാരത്തിലെ ചില സംഭാഷണങ്ങൾ ഒട്ടും മങ്ങലേൽക്കാതെ അവതരിപ്പിച്ചപ്പോൾ ഉയർന്നത് നിറഞ്ഞ കരഘോഷം.

16-ാം വയസ്സിൽ കോഴിക്കോട്ടെ കലാസമിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ത്രിവിക്രമൻ നായർ പിന്നീട് വിക്രമൻ നായർ എന്നപേരിൽ നടനും സംവിധായകനും സംഘാടകനുമായി പ്രശസ്തനായി. പതിനാറാം വയസ്സിൽ അമച്വർ നാടകരംഗത്തെത്തിയ വിക്രമൻ നായരുടെ മനസ്സിൽ മരണംവരെ നാടകമായിരുന്നു.

കെ ടിയുടെ എക്സ്പെരിമെന്റൽ തിയറ്റേഴ്സ് അവതരിപ്പിച്ച “ഇതു ഭൂമിയാണ്’ നാടകത്തിൽ വിക്രമൻ നായർക്ക് ഒരു റോൾ കിട്ടി. അദ്ദേഹവുമായി പിന്നീടുണ്ടായ ചിരപരിചയത്തിന്റെ തുടക്കമായി അത്. കെ ടിയും മറ്റും മുൻകൈയെടുത്ത് തുടങ്ങിയ സംഗമത്തിലും അദ്ദേഹമെത്തി. ‘ആന്റൺ ചെക്കോവിന്റെ കരടി’, “പ്രപ്പോസൽ’ തുടങ്ങിയ നാടകങ്ങൾ എം ടി വാസുദേവൻ നായർ സംവിധാനംചെയ്തപ്പോൾ അവയിൽ അഭിനയിച്ചു. എം ടിയുടെ “ഗോപുരനട’യിലെ പ്രധാന കഥാപാത്രമായ നരനും വിക്രമൻ നായരുടെ കൈയിൽ ഭദ്രമായി.

Previous Post

നാടകപ്രവർത്തകൻ വിക്രമൻ നായർ അന്തരിച്ചു

Next Post

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ല: പൊലീസ് അന്വേഷണ റിപ്പോർട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബ്രഹ്മപുരം-തീപിടുത്തത്തിൽ-അട്ടിമറിയില്ല:-പൊലീസ്-അന്വേഷണ-റിപ്പോർട്ട്

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ല: പൊലീസ് അന്വേഷണ റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.