ന്യൂഡൽഹി
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ രാഷ്ട്രപതി വിതരണം ചെയ്തു. പ്രൊഫ. ബാലകൃഷ്ണദോഷി (പത്മവിഭൂഷൺ–-മരണാനന്തരം), മുൻവിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ (പത്മവിഭൂഷൺ), വ്യവസായി കുമാർമംഗലം ബിർള (പത്മഭൂഷൺ), സുമൻകല്യാൺപുർ (പത്മഭൂഷൺ), പ്രൊഫ. കപിൽകപൂർ (പത്മഭൂഷൺ), കമലേഷ് ഡി പട്ടേൽ (പത്മഭൂഷൺ), പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനായ കേരളത്തിലെ കർഷകനായ ചെറുവയൽ രാമൻ (പത്മശ്രീ) തുടങ്ങിയവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വിവിധവിഭാഗങ്ങളിലായി മൊത്തം 106 പേർക്കാണ് ഇക്കുറി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 50 പുരസ്കാര ജേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദിമുർമു അവാർഡുകൾ സമ്മാനിച്ചു. ശേഷിച്ച പുരസ്കാരജേതാക്കൾക്ക് പിന്നീട് അവാർഡുകൾ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ലോക്സഭാ സ്പീക്കർ ഓംബിർള, മറ്റ് കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.