മ്യൂണിക്ക്> 17 വർഷത്തെ പ്രഫഷണൽ ജീവിതത്തിന് വിരാമമിട്ട് ജര്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്യൂട്ട് ഓസില് ഫുട്ബോളില് നിന്ന് വിരമിച്ചു. പരിക്കുവലയ്ക്കുന്നതായും മതിയാക്കാൻ സമയമായെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ ഓസിൽ അറിയിച്ചു.
ജര്മനിയ്ക്ക് വേണ്ടി 2009-ല് അരങ്ങേറ്റം കുറിച്ച താരം 92 മത്സരങ്ങള് കളിക്കുകയും 23 ഗോളുകള് നേടുകയും ചെയ്തു. ജർമനിയെ 2014 ലോകകപ്പിൽ ചാമ്പ്യൻമാരാക്കുന്നതിൽ ഈ മുപ്പത്തിനാലുകാരന്റെ പങ്ക് ചെറുതല്ല.
Thank you ❤️ pic.twitter.com/Aqr4pB5SI2
— Mesut Özil (@M10) March 22, 2023















