വാഷിങ്ടൺ> സിലിക്കൺ വാലി ബാങ്ക് തകർച്ചപോലുള്ള സമാന അപകടാവസ്ഥയിലേക്കാണ് അമേരിക്കയിലെ 186 ബാങ്കുകൂടി നീങ്ങുന്നതെന്ന് പഠന റിപ്പോർട്ട്. ഉയരുന്ന പലിശനിരക്കും ഇൻഷുറൻസ് ഇല്ലാത്ത നിക്ഷേപങ്ങളുടെ ബാഹുല്യവുമാണ് ബാങ്കുകളെ അപകടത്തിലാക്കുന്നതെന്നും സോഷ്യൽ സയൻസ് റിസർച്ച് നെറ്റ്വർക്കിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.
മുപ്പതിനായിരം ലക്ഷം ഡോളറിന്റെ ഇൻഷുറൻസ് രഹിത നിക്ഷേപങ്ങളാണ് അമേരിക്കൻ ബാങ്കുകളിലുള്ളത്. ഇത്തരം നിക്ഷേപങ്ങളിൽ പാതിയെങ്കിലും പിൻവലിക്കപ്പെട്ടാൽ തകർന്നേക്കാവുന്നവയുടെ പട്ടികയിലാണ് 186 ബാങ്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.