Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റൺ 
നിറയുമോ ; ഇന്ത്യ ഓസീസ് മൂന്നാം ഏകദിനം ഇന്ന്‌

by News Desk
March 22, 2023
in SPORTS
0
റൺ-
നിറയുമോ-;-ഇന്ത്യ-ഓസീസ്-മൂന്നാം-ഏകദിനം-ഇന്ന്‌
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ
ലോകത്തെ ഏറ്റവും മികച്ച ടീമുകൾ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിര. എന്നിട്ടും ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും സ്കോർ 200ലെത്തിക്കാൻ കഴിഞ്ഞില്ല. പേസർമാരുടെ ആധിപത്യമായിരുന്നു. മുംബൈയിൽ ഓസീസ് തകർന്നപ്പോൾ വിശാഖപട്ടണത്ത് ഇന്ത്യൻ ബാറ്റിങ് നിര പതറി. പരമ്പര 1–-1 എന്ന നിലയിലാണ്. ഇന്ന് ചെന്നൈയിലാണ് നിർണായകമായ അവസാന മത്സരം. റൺ നിറയുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളും.

വിശാഖപട്ടണത്ത് മിച്ചെൽ സ്റ്റാർക്കിന്റെയും നതാൻ എല്ലിസിന്റെയും ഷോൺ അബോട്ടിന്റെയും പന്തുകൾ ഇന്ത്യൻ ബാറ്റിങ് 117ന് ചുരുട്ടിക്കെട്ടി. മിച്ചെൽ മാർഷും ട്രവിസ് ഹെഡും ചേർന്ന് 11 ഓവറിൽ കളിയും തീർത്തു. ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ലക്ഷണമൊത്ത പേസ് നിരയെ നേരിടാനുള്ള ശേഷിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.

മുംബൈയിൽ നടന്ന ആദ്യകളിയിൽ ഓസീസ് 188നാണ് പുറത്തായത്. ഇന്ത്യ അഞ്ച് വിക്കറ്റ് ജയം നേടി. ചെന്നൈയിൽ സ്പിന്നർമാർക്കായിരിക്കും മുൻതൂക്കം. മികച്ച സ്കോർ പിറന്ന ചരിത്രമില്ല ഇവിടെയും. 2019നുശേഷം ആദ്യമായാണ് ഏകദിന മത്സരം നടക്കുന്നത്. ഓസീസ് 2017ലാണ് ഇവിടെ അവസാനമായി കളിച്ചത്. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീമിന്റെ ആശങ്ക. ട്വന്റി 20യിലെ ഒന്നാംനമ്പർ ബാറ്റർ സൂര്യകുമാർ യാദവ് ഏകദിന ക്രിക്കറ്റിൽ ചുവടറുപ്പിക്കുന്നില്ല. തുടർച്ചയായ രണ്ട് കളികളിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. ഒരേ ബൗളർക്കുമുന്നിൽ സമാനരീതിയിൽ. നാലാംനമ്പറിലാണ് ഈ വലംകൈയൻ ബാറ്റർ ഇപ്പോൾ ഇറങ്ങുന്നത്. ഇത് മാറ്റി അഞ്ചാംനമ്പറിലോ ആറാംനമ്പറിലോ കളിപ്പിക്കാൻ സാധ്യതയുണ്ട്.

ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ എന്നിവർകൂടി ഉൾപ്പെട്ട ബാറ്റിങ് നിര തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.
ഓസീസ് ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ഓപ്പണർ ഡേവിഡ് വാർണർ തിരിച്ചെത്തും. മിച്ചെൽ മാർഷ് നാലാംനമ്പറിലേക്ക് മാറും. മാർണസ് ലബുഷെയ്ന് അവസരം കിട്ടിയേക്കില്ല. ഗ്ലെൻ മാക്സ്വെല്ലും തിരിച്ചെത്തും.

ടീം–-ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ലോകേഷ് രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്/വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസീസ്: ഡേവിഡ് വാർണർ, ട്രവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, മിച്ചെൽ മാർഷ്, അലെക്സ് കാരി, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, ഷോൺ അബോട്ട്/ആഷ്ടൺ ആഗർ/നതാൻ എല്ലിസ്, മിച്ചെൽ സ്റ്റാർക്, ആദം സാമ്പ.

Previous Post

ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്‌ : നിഖാത്‌, നിതു, മനീഷ ക്വാർട്ടറിൽ

Next Post

ട്രംപിനെതിരായ കേസ്‌: 
അതീവ ജാഗ്രതയിൽ അമേരിക്ക

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ട്രംപിനെതിരായ-കേസ്‌:-
അതീവ-ജാഗ്രതയിൽ-അമേരിക്ക

ട്രംപിനെതിരായ കേസ്‌: 
അതീവ ജാഗ്രതയിൽ അമേരിക്ക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.