കൊച്ചി : സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ കഥ പറയുന്ന തുരുത്ത് തിയേറ്ററുകളിലേക്ക്. സുധീഷ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കീർത്തി ശ്രീജിത്ത് മാസ്റ്റർ അഭിമന്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം – സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ രചന , സംവിധാനം – സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് – നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എൻ വി , ആലാപനം – സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ – സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും – ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോർജ് , സംവിധാന സഹായികൾ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് – സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ).
നേരത്തേ മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ് അവാർഡുകളും തുരുത്തിന് ലഭിക്കുകയുണ്ടായി.പി ആർ ഒ :അജയ് തുണ്ടത്തിൽ .