പെരളശേരി> ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന പി അനന്തന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന് മന്ത്രി പി രാജീവ് സമ്മാനിച്ചു. മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് നൽകിയ പുരസ്കാരം പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്.
പെരളശേരിയിൽ നടന്ന ചടങ്ങിൽ കെ കെ നാരായണൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എൻ ചന്ദ്രൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, എം കെ മുരളി, പി വി ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.