വിശാഖപട്ടണം> ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 117 റൺസിന് പുറത്ത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ചും സീൻ ആബട്ട് മൂന്നു വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകളും നേടിയ സ്റ്റാർക്ക് ആണ് കളി ഓസ്ട്രോലിയയ്ക്ക് അനുകൂലമാക്കിയത്. ഇന്ത്യയുടെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് കളിയുടെ തുടക്കത്തിൽ സ്റ്റാർക്ക് സ്വന്തമാക്കിയത്. 35 പന്തിൽ 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 29 പന്തിൽ 29 റണ്‍സുമായി പുറത്താകാതെനിന്നു.