കോഴിക്കോട് > ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ നിയമ വിരുദ്ധമെന്ന് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗൺസിൽ ചേരുന്നതിനെതിരെ കൊടതിയുടെ മൂന്ന് ഇൻജങ്ഷൻ ഉത്തരവുകൾ നിലവിലുണ്ട്. ഇത് അവഗണിച്ചാണ് കൗൺസിൽ ചേർന്നത്. രാജ്യത്തെ നിയവവ്യവസ്ഥയെ വെല്ലുവളിക്കുകയാണ് ലീഗ് ചെയ്തത്.
സംസ്ഥാന കൗൺസിലിൽ പങ്കെടുക്കുന്നതിൽ നിന്നും തന്നെ തടയരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, കൗൺസിലിൽ പങ്കെടുത്താൽ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് നിബന്ധന വച്ചു. ഇത് അംഗീകരിക്കാത്തതുകൊണ്ടാണ് പാർടിയിൽ നിന്നും പുറത്താക്കിയത്. കേസ് അനുകൂലമാക്കാൻ നേതാക്കൾ കോടതിയിൽ കൃത്രിമ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.