തലശേരി > റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലെ പ്രസ്താവനയാണ് ബിഷപ്പ് തിരുത്തിയത്. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം.പി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
ഇടത് സർക്കാരിൽ വിശ്വാസംപോയി എന്ന് പറഞ്ഞിട്ടില്ല. ഇടതുമുന്നണിയുമായി സംഘർഷത്തിന് താൽപര്യമില്ല. സർക്കാർ കർഷകർക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റബ്ബറിന് വല വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അത് സഭയും ബിജെപിയും തമ്മിലുള്ള ബന്ധമായി കരുതേണ്ടതില്ല. പ്രസ്താവനയ്ക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യമില്ല. റബ്ബറിന് 300 രൂപയാക്കുന്ന ഏത് പാർട്ടിയേയും പിന്തുണയ്ക്കും. ഇത് സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.