കോഴിക്കോട്> കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി പ്രസിഡൻ്റിൻ്റെയും പേരിലെ ഇനീഷ്യലിൽ മാത്രമല്ല മനസ്സും ഒന്നാണെന്ന് കാണിക്കുന്ന പ്രസ്താവനകളാണ് രണ്ടുപേരിൽനിന്നും ഉണ്ടാകുന്നതെന്ന് പൊതുമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇരുവരുടേയും പ്രസ്താവനകളെ ഒറ്റ നോട്ടത്തിൽ വേർതിരിച്ചു കാണാനാവില്ല. ആരോപണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയാൻ സാധിക്കാത്തതിനാലാണ് പ്രതിപക്ഷനേതാവ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.
കേരളത്തിലെ സർക്കാറിനെ വലിച്ചു തഴെയിടും എന്ന് ബിജെപി പ്രസിഡൻ്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരും എന്ന് കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപിക്കുക അല്ലേ ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡൻ്റിനേക്കാൾ നന്നായി താൻ ശാഖക്ക് കാവൽ നിൽക്കും എന്ന് പറഞ്ഞ വ്യക്തിയാണ് കെപിസിസി പ്രസിഡൻ്റ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തിൽ ഉളളവർ പോലും സ്വീകരിക്കുന്നില്ല
മത നിരപേക്ഷ മനസ്സുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് . രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാൻ കോൺഗ്രസിന്റെ നേതൃത്വം ദുർബലമാണെന്നും റിയാസ് പറഞ്ഞു.