Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആഴവും പരപ്പും കുറയുന്നു ; വേമ്പനാട്ട്‌ കായലിന്റെ 
സംഭരണശേഷിയിൽ വൻ ഇടിവ്‌

by News Desk
March 18, 2023
in KERALA
0
ആഴവും-പരപ്പും-കുറയുന്നു-;-വേമ്പനാട്ട്‌-കായലിന്റെ-
സംഭരണശേഷിയിൽ-വൻ-ഇടിവ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ
വേമ്പനാട്ട് കായലിന്റെ സംഭരണശേഷി 120 വർഷത്തിനിടെ 85. 3 ശതമാനം കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പഠനറിപ്പോർട്ട്. 1900ൽ 2617.5 മില്യൺ ക്യുബിക് മീറ്ററായിരുന്നുവെങ്കിൽ 2020ൽ വെറും 384.67 മില്ല്യൺ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോർട്ട്. ജലസംഭരണശേഷിയുടെ കുറവിന് കാരണം വിസ്തൃതിയില്ലായ്മയാണ്. 1900-ൽ 365 ചതുരശ്ര കിലോമീറ്ററിൽനിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗമാണ് കുറയുന്നത്. കായലിന്റെ വലിയ ഭാഗങ്ങൾ ഉടൻ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

തണ്ണീർമുക്കം ബണ്ട്, പാരിസ്ഥിതിക ആഘാതം, കനാലുകളുടെ ശോച്യാവസ്ഥ, മലിനീകരണം, ആഹാര ശൃംഖല ശ്രേണി, കടലിൽ ഒഴുകി നടക്കുന്ന നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പ്രകാശസംശ്ലേഷണം നടത്തുന്ന ജീവി, മത്സ്യ വൈവിധ്യം, കറുത്തകക്ക, മത്സ്യ ബന്ധനം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമായി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

വേമ്പനാട്ട് കായൽ സങ്കീർണവും സംയോജിതവുമായ സംവിധാനമാണ്. സമഗ്ര മാസ്റ്റർപ്ലാനിലൂടെ വേമ്പനാട്ട് കായൽ സംരക്ഷണ പദ്ധതി രൂപീകരിക്കണം. വെള്ളപ്പൊക്ക, വരൾച്ച സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് സാമൂഹിക സാമ്പത്തികം ഉൾപ്പെടെ എല്ലാ വശങ്ങളിലും ലഭ്യമായ മികച്ച ശാസ്ത്രീയവശങ്ങളെ അടിസ്ഥാനമാക്കിയാകണം പദ്ധതിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .

വേമ്പനാട്ട് കായൽ : കുഫോസ് 
ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
വേമ്പനാട്ടുകായൽ നശീകരണത്തെക്കുറിച്ചും കായലിന്റെ ജൈവപരമായ ഉൽപ്പാദനക്ഷമത വീണ്ടെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) തയ്യാറാക്കിയ റിപ്പോർട്ട് ശനിയാഴ്ച സർക്കാരിന് സമർപ്പിക്കും. രാവിലെ 10ന് തണ്ണീർമുക്കം കെടിഡിസി റിസോർട്ടിൽ കുഫോസ് വൈസ് ചാൻസലർ ഡോ. റോസലിൻഡ് ജോർജ് മന്ത്രി വി എൻ വാസവന് റിപ്പോർട്ട് കൈമാറും. സർക്കാർ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷനാണ് അഞ്ചുവർഷംനീണ്ട പഠനം നടത്തിയത്.

വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന് 2019 ഒക്ടോബറിൽ പഠനത്തിന്റെ ആദ്യഘട്ടത്തിൽ കുഫോസ് അറിയിച്ചിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നാണ് കണ്ടെത്തൽ. ഇതുൾപ്പെടെ കായൽ നശീകരണത്തിന്റെയും കൈയേറ്റത്തിന്റെയും വിശദമായ വിവരം റിപ്പോർട്ടിലുണ്ട്.
വേമ്പനാട്ടുകായലിൽ വന്നുചേരുന്ന മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദീതടങ്ങളിലെയും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെയും പ്രളയസാധ്യതകളും തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളും റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അവതരണം കുഫോസിലെ ശാസ്ത്രജ്ഞർ നടത്തും. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ഞായറാഴ്ച കുഫോസിലെ ശാസ്ത്രജ്ഞർ കായൽ സംരക്ഷണരേഖ ചർച്ച ചെയ്യും.

Previous Post

യുഎസിലെ ബാങ്കിങ്‌ പ്രതിസന്ധി
ബാധിക്കില്ല : ആർബിഐ ഗവർണർ

Next Post

പെൻഷൻ പരിഷ്കരണം 
വോട്ടിനിടാതെ പാസാക്കാൻ ഫ്രാന്‍സ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പെൻഷൻ-പരിഷ്കരണം-
വോട്ടിനിടാതെ-പാസാക്കാൻ-ഫ്രാന്‍സ്

പെൻഷൻ പരിഷ്കരണം 
വോട്ടിനിടാതെ പാസാക്കാൻ ഫ്രാന്‍സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.