തിരുവനന്തപുരം > ഈരാറ്റുപേട്ട- വാഗമൺ റോഡ് പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള പ്രധാന പാതയാണ് ഈരാറ്റുപേട്ട – വാഗമൺ റോഡ്. ഈ റോഡിൻ്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. കാലാവസ്ഥ അനുകൂലമായാൽ റോഡ് പ്രവൃത്തി ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
“നിരവധി ശ്രമങ്ങൾ നടത്തി. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്തു. ഇപ്പോൾ ഈരാറ്റുപേട്ട – വാഗമൺ റോഡ് പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഇനി ബാക്കിയുള്ള നാല് കിലോമീറ്ററിൽ കൂടി ബിഎം പ്രവൃത്തി പൂർത്തിയായാൽ റോഡ് പൂർണമായും ഗതാഗത യോഗ്യമാകും. ഈ ഞായറാഴ്ചയോടെ ഈ പ്രവൃത്തി പൂർത്തിയാക്കും എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുടർന്ന് ബാക്കിയുള്ള ബിസി ടാറിംഗ്, ഡ്രൈനേജ് പ്രവൃത്തി, സർഫേസ് ഡ്രൈൻ, റോഡ് സേഫ്റ്റി പ്രവൃത്തി തുടങ്ങിയവ ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്’ – മന്ത്രി റിയാസ് പറഞ്ഞു.