കണ്ണൂർ > അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലത്തില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ പിലാത്തറ – മാതമംഗലം റോഡിന് മോചനമാകുന്നു. കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ – മാതമംഗലം റോഡില്‍ നിര്‍മ്മിച്ച വണ്ണാത്തിക്കടവ് പാലം നാളെ നാടിന് സമര്‍പ്പിക്കും. കളിയാട്ടം എന്ന സിനിമയില്‍ കൈതപ്രം ദാമോദരൻരചിച്ച പ്രശസ്തമായ “വണ്ണാത്തിപ്പുഴയുടെ തീരത്ത്” എന്ന ഗാനം മൂളാത്തവർകുറവായിരിക്കും. ആ വണ്ണാത്തിപ്പുഴയ്ക്ക് കുറുകെ പുതുതായി പണി കഴിപ്പിച്ച പാലമാണ് നാളെ നാടിന് സമര്‍പ്പിക്കുന്നത്.
പുതിയപാലം വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കയ്യെടുത്ത കല്ല്യാശ്ശേരിയുടെ എംഎല്‍എ എം വിജിന്, മുന്‍ എംഎല്‍എ ടി വി രാജേഷ്, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു.