നെടുമ്പാശേരി > അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടി. ബഹ്റൈൻ – കോഴിക്കോട് – കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 1487 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇതിന് 70 ലക്ഷത്തോളം വില വരും. കൈകളിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ താഴേക്ക് ഇറക്കിയിട്ട് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനായിരുന്നു ശ്രമം.