കോഴിക്കോട്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പി വി അൻവർ എംഎൽഎയുടെ മൊഴിയെടുത്തു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് മൊഴിയെടുക്കൽ. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
‘നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ’ എന്ന പേരിൽ കഴിഞ്ഞ നവംബർ 10നാണ് മയക്കുമരുന്നിനെതിരായ വാർത്ത സംപ്രേഷണംചെയ്തത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയായി ചിത്രീകരിക്കുകയായിരുന്നു. സംഭവത്തിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.