കോഴിക്കോട്> പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച കേസിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ അടക്കം നാലുപേരും അന്വേഷക സംഘത്തിന് മുമ്പാകെ ഹാജരായില്ല. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, വീഡിയോ ചിത്രീകരിച്ച കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ എന്നിവരോടാണ് തിങ്കളാഴ്ച പകൽ 11 ന് മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഹാജരാവാൻ കഴിയില്ലെന്ന് രണ്ടുപേർ അറിയിച്ചു.
ഇതിനിടെ നാലുപേരും പോക്സോ കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പോക്സോ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി മറ്റു ചില ഏഷ്യാനെറ്റ് ജീവനക്കാരോടും മൊഴിയെടുപ്പിന് ഹാജരാകൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മനേജുമെന്റ് വിലക്കിയതിനാൽ ആരും ഹാജരായിട്ടില്ല. ഇതിനിടെ, ചില ജീവനക്കാർക്കെതിരെ പ്രതികാര നടപടികളും ആരംഭിച്ചിട്ടുണ്ട്.
വ്യാജവാർത്ത ചിത്രീകരിച്ചത് കോഴിക്കോട് ഏഷ്യാനെറ്റ് റീജണൽ ഓഫീസിലാണെന്ന് വ്യക്തമായി തെളിവ് ലഭിച്ചിട്ടുണ്ട്. ഒറിജിനൽ വീഡിയോയും എഡിറ്റ് ചെയ്ത വീഡിയോയും ഹാർഡ് ഡിസ്ക്കും ഹാജരാക്കാൻ അന്വേഷകസംഘം ആവശ്യപ്പെട്ടു.
‘നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പേരിൽ കഴിഞ്ഞ നവംബർ 10നാണ് മയക്കുമരുന്നിനെതിരായ വാർത്ത സംപ്രേഷണം ചെയ്തത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ എഴാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയായി ചിത്രീകരിച്ച് വ്യാജ വാർത്ത നിർമിക്കുകയായിരുന്നു