കൊച്ചി>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹർക്ക് ധനസഹായം ലഭിച്ചുവെന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹെെക്കോടതി തള്ളി.
വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറി വിവാദം അംഗീകരിക്കാനാവില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ സിബിഐ അന്വേഷണവേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു.