തെഹ്റാൻ> ഇറാനിൽ വിഷവാതക ആക്രമണത്തെ തുടർന്ന് 108 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾ സ്കൂളിൽപ്പോകുന്നത് തടയാൻ വിഷം നൽകുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം.
ബുധനാഴ്ച തെഹ്റാനിൽ മൂന്നും അർദാബിൽ ഏഴും അടക്കം പത്ത് പെൺകുട്ടികളുടെ സ്കൂളുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അർദാബിലെ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നില തൃപ്തികരമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. കഴിഞ്ഞ നവംബർ മുതൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി 1200ൽ ഏറെ സ്കൂൾ വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.