തിരുവനന്തപുരം> കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന രാജീവ് 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫിനായി കോണ്‍ഗ്രസിലെ എസ് സുനിത (തങ്കച്ചി )യും, ബിജെപിക്കായി എം പി മഞ്ജുവും ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സുനിതയും ആണ് മത്സരിച്ചത്.
നിലവിലെ വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായിരുന്ന ബീനരാജീവ് രാജി വച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില ലാണ് തിരഞ്ഞെടുപ്പ് നടത്തിയത് പ്രദേശിക കോൺഗ്രസ്നേതൃത്വമുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബീന രാജീവ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വച്ച് എൽ ഡി എഫിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയും തുടർന്ന് പഞ്ചായത്തംഗത്വം രാജി വയ്ക്കുകയായിരുന്നു. തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത് . എൽ ഡി എഫിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം. എൽ ഡി എഫ്- ഒമ്പത്, യു ഡി എഫ് – നാല്, ബി.ജെ.പി -മൂന്ന് എന്നിങ്ങനെയാണ് പുതിയ കക്ഷി നില .