കാലടി > നാല് പതിറ്റാണ്ട് നാടക വേദിയിൽ നിറഞ്ഞുനിന്ന നടൻ ചൊവ്വര ബഷീർ (62) അന്തരിച്ചു. ബുധൻ രാവിലെ ചൊവ്വരയിലെ വീട്ടീൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമേച്ചർ നാടകത്തിലൂടെ പ്രൊഫഷണൽ നാടകത്തിെലത്തിയെ ബഷീർ 1981ൽ അങ്കമാലി പൗർണ്ണമിയുടെ തീർത്ഥാടനം എന്ന നാടകത്തിലൂടെ രംഗത്തെത്തി.
തുടർന്ന് ആലുവ യവനിക അവതരിപ്പിച്ച അഷ്ടബന്ധത്തിലും കാഞ്ഞൂർ പ്രഭാത് തിയ്യറ്റേഴ്സിന്റെ അഴിമുഖത്തിലും വേഷമിട്ടു. കേരളത്തിൽ മൂന്ന് വർഷം തുടർച്ചയായി അവതരിപ്പിച്ച നാടകമായിരുന്നു അഴിമുഖം. കാലടി തിയ്യറ്റേഴ്സ്, കേരള തിയ്യറ്റേഴ്സ്, അങ്കമാലി തിയ്യറ്റേഴ്സ് എന്നി നാടക സമിതികളിലും വേഷമിട്ടു. ശ്രീമൂലനഗരം മോഹനൻ രചിച്ച നാടകങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. കുറെക്കാലം ഒറ്റയാൾ നാടകവുമായി കേരളം മുഴുവനും കറങ്ങി അവതരിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ കാവൽക്കാരനും, ജന്മദിനവും അവതരിപ്പിച്ചു വരികയായിരുന്നു. 40 വർഷത്തിനിടെ 3000 ത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്. കളമശ്ശേരി എച്ച് എം ടി യിലെ ജീവക്കാരനായിരുന്നു.2019 ൽ വിരമിച്ചു. ഭാര്യയും ,രണ്ട് മക്കളുമുണ്ട്.