കൊച്ചി> എറണാകുളത്ത് വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തില് ഒരാള് മരിച്ചു. അഞ്ച് പേര്ക്ക് പരുക്കേറ്റു. പടക്കനിര്മ്മാണശാലയോട് ചേര്ന്നുണ്ടായിരുന്ന വീട് പൂര്ണ്ണമായും തകര്ന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
സ്ഫോടനത്തെ തുടര്ന്ന് ഒന്നര കിലോമീറ്റര് ചുറ്റളവില് പ്രകമ്പനം അനുഭവപ്പെട്ടു. സ്ഫോടനത്തെ തുടര്ന്ന് സമീപത്തെ പത്ത് വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.















