കൊച്ചി> കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഇതോടെ ഇടപള്ളി, പാലാരിവട്ടം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും.
വലിയ ശബ്ദത്തോടെയാണ് പെെപ്പ് പൊട്ടിയത്. റോഡ് തകർത്ത് വെള്ളം കുത്തി ഒഴുകുകയാണ്. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്.















