അമ്മാൻ > സമാധാന നടപടികളുമായി മുന്നോട്ടുപോകാൻ ധാരണയിലെത്തി ഇസ്രയേലും പലസ്തീനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടൽ ശക്തമാകുന്നതിനിടെ ജോർദാനിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. യുഎസ്, ഈജിപത്, ജോർദാൻ ഭരണാധികാരികളുടെ സാന്നിധ്യത്തിലാണ് ഇസ്രയേൽ–- പലസ്തീൻ പ്രതിനിധികളുടെ ചർച്ച നടന്നത്. ഇസ്രയേൽ, പലസ്തീൻ സുരക്ഷാമേധാവികളും ചർച്ചയിൽ പങ്കെടുത്തു.
അടുത്ത മാസം ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ കൂടുതൽ ചർച്ച നടത്താനും തീരുമാനമായി. എന്നാൽ, പലസ്തീന് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തതിൽ ഹമാസ് എതിർപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം പലസ്തീനിലെ നബ്ലസില് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഏതാനും മാസങ്ങളായി മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്.