തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായർ അവശ നിലയിലെന്ന് റിപ്പോർട്ടുകൾ. ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. നേരത്തെ തന്നെ കൊലപാതക ശ്രമമെന്ന് കാണിച്ച് സരിത ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. മുൻ ഡ്രൈവർ വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് സരിതയുടെ പരാതി. സരിതയുടെ രക്ത സാമ്പളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചെന്ന് മലയാള മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിലേക്ക് പരിശോധനയ്ക്കായി സാംപിളുകൾ അയച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.