കൊച്ചി> ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സി ഒരു ഗോളിനു പിന്നില്‍.
മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹാലിചരണ്‍ നര്‍സാരിയുടെ പാസില്‍ ബോര്‍ഹ ഹെരേരയാണ് ഗോള്‍ നേടിയത്. 36-ാം മിനിറ്റില്‍ ജോയല്‍ ചിയാനിസിലൂടെ ഹൈദരാബാദ് ഒരിക്കല്‍ക്കൂടി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ച് ഗോള്‍ നിഷേധിച്ചു
29-ാം മിനിറ്റിലാണ് ബോര്‍ഹ ഹെരേര ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്. യുവതാരങ്ങളായ ആയുഷ് അധികാരി, മലയാളി കൂടിയായ വിബിന് മോഹനന് എന്നിവര്‍ക്ക് സീസണിലാദ്യമായി ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കൊമനോവിച്ച് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട കെ.പി.രാഹുല്‍ ഇന്ന് കളിക്കുന്നില്ല.
പന്തടക്കത്തിലും പാസിങ്ങിലും ബ്ലാസ്റ്റേഴ്സ് മികവു കാട്ടിയെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. അതേസമയം, ആദ്യ പകുതിയുടെ അവസാന 15 മിനിറ്റില്‍ കളത്തില്‍ ആധിപത്യം വീണ്ടെടുത്ത ഹൈദരാബാദ് ലീഡു നേടുകയായിരുന്നു