കൊല്ലം> ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് (എഐഎല്‍യു) സംസ്ഥാന പ്രസിഡന്റായി കെ ഗോപാലകൃഷ്ണകുറുപ്പും സെക്രട്ടറിയായി സി പി പ്രമോദും തുടരും. ട്രഷററായി പി അയിഷാ പോറ്റിയെ തെരഞ്ഞെടുത്തു. കെ വിജയകുമാര്‍, കെ അനില്‍കുമാര്‍, തോമസ് എബ്രഹാം, എന്‍ സി മോഹന്‍, റാഫി രാജ് (വൈസ് പ്രസിഡന്റുമാര്‍), എന്‍ മനോജ്കുമാര്‍, കെ കെ നാസര്‍, കെ ഒ അശോകന്, വിനോദ് ചംബ്ലോന്‍, പി കെ ഷിബു (ജോയിന്റ് സെക്രട്ടറിമാര്‍).
അഭിഭാഷകരുടെ ക്ഷേമനിധി ആനുകൂല്യം പത്തുലക്ഷത്തില്‍ നിന്ന് ഇരുപത് ലക്ഷമായി ഉയര്‍ത്തണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജൂനിയര്‍ അഭിഭാഷകരുടെ പ്രതിമാസ സ്റ്റൈഫന്റ് മൂവായിരം രൂപയില്‍ നിന്ന് അയ്യായിരമായി വര്‍ധിപ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും മൂന്ന് ദിവസമായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രവര്‍ത്തന, സംഘടനാ റിപ്പോര്‍ട്ടില്‍ ചര്‍ച്ചനടന്നു. ചര്‍ച്ചയ്ക്ക് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് എന്നിവര്‍ മറുപടി പറഞ്ഞു. അഖിലേന്ത്യാ ട്രഷറര്‍ ചമുക്കിരാജ് സംസാരിച്ചു.
അഖിലേന്ത്യാ പ്രസിഡന്റ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ എംപി, മന്ത്രി കെ എന്‍ ബാലഗോപാല്‍, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്, സ്വാഗതസംഘം ചെയര്മാന് കെ സോമപ്രസാദ്, ജനറല്‍ കണ്‍വീനര്‍ പി കെ ഷിബു എന്നിവര്‍ പങ്കെടുത്തു.