കൊച്ചി> പീഡനക്കേസ് പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ പരാതി. റായ്പൂരിലെ പ്ലീനറി സമ്മേളനത്തിൽ എൽദോസ് പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.
പരാതിക്കാരി രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകി. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതെന്നും യുവതി കത്തിൽ പറയുന്നു.