തിരുവനന്തപുരം> യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി.















