തൃശുർ> സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തർ ആണ് ഷൊർണൂരിൽ അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് ഭീഷണി നടത്തിയത്.
എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ നിന്നും ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. ഇതോടെ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. അവിടെ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്സിംഗ് അവിടെയെത്തി ട്രെയിനിൽ കയറി. ഭീഷണിക്ക് പിന്നിലുള്ള ആളെ തിരിച്ചറിഞ്ഞ പൊലീസ് അവിടെ വെച്ച് പിടികൂടുകയായിരുന്നു.
രാത്രി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 11.30 ന് എറണാകുളത്ത് എത്തി. അതിൽ കയറാൻ ജയ്സിംഗിനായില്ല. ട്രെയിൻ തൃശ്ശൂരിൽ പിടിച്ചിടുമെന്നാണ് ജയ്സിംഗ് കരുതിയത്. എന്നാൽ പിടിച്ചിട്ടത് ഷൊർണൂരിലായിരുന്നു. ഇതോടെ ഷൊർണൂർ വരെ ജയ്സിംഗ് യാത്ര ചെയ്താണ് ട്രെയ്നിൽ കയറിയത്.