കൊച്ചി> നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അനുശോചിച്ചു. ടെലിവിഷന്‍ പരിപാടികളിലും മിമിക്രി പരിപാടികളിലും മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട ഒരാളായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ഒരുപാട് പരിമിത സാഹചര്യങ്ങളില്‍ നിന്ന് സ്വയം കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ അവരുടെ പോരാട്ടവീര്യം ആദരവോടെതന്നെ അംഗീകരിക്കപ്പെടണം.
എല്ലാ പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങാനും അവരിലെല്ലാം പോസിറ്റീവായ ഒരു എനര്‍ജി പകരാനും സുബി സുരേഷിന് കഴിഞ്ഞിരുന്നു. ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ട മലയാളികള്‍ അവരെ ഓര്‍ക്കുകതന്നെ ചെയ്യും.
സുബി സുരേഷിന്റെ മരണത്തില്‍ ബന്ധുമിത്രാദികളുടെയും സിനിമാ-ടെലിവിഷന്‍ ലോകത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.