കൊച്ചി> സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കുന്നതിനെതിരെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിൻെറ സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി. 2006 മുതൽ ഉണ്ടായിരുന്ന സ്റ്റേയാണ് നീക്കിയത്.
ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡായി ഇറക്കാനാനാവശ്യമായ നടപടികൾ ആരംഭിക്കാൻ സംസ്ഥാനത്തെ വാഹനവകുപ്പിന് അനുമതി നൽകിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. ടെൻഡർ നടപടികൾ അന്തിമമാക്കുന്ന മുറയ്ക്ക് കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.















