കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ കറുപ്പിന് വിലക്കെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾ തന്നെ അവർപോലും അറിയാതെ ആ നുണ പൊളിച്ചടുക്കി.
ഞായറാഴ്ച കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് ‘കറുപ്പ് വാർത്ത’യുമായി ഇവരെത്തിയത്. എന്നാൽ, ഉദ്ഘാടന ചടങ്ങിൽ കറുത്തവസ്ത്രവും മാസ്കും ധരിച്ച് വേദിയിലും സദസ്സിലും ഇരിക്കുന്ന നിരവധിപ്പേരുടെ ചിത്രവും ദൃശ്യവും ഇവർതന്നെ പ്രസിദ്ധീകരിച്ചു. കറുപ്പ് വസ്ത്രം ധരിച്ചവർക്ക് സദസ്സിൽനിന്ന് വിലക്കെന്ന വാർത്ത അങ്ങനെ കൈയോടെ പൊളിഞ്ഞു.
പ്രതിഷേധം ഉണ്ടായാൽ വളന്റിയർമാരെ തിരിച്ചറിയാൻ അവരോട് കറുപ്പ് വസ്ത്രം ഉപയോഗിക്കരുതെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അല്ലാതെ, കറുപ്പ് തടയണമെന്ന പൊതുനിർദേശം പൊലീസ് പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ജൂണിലും മാധ്യമങ്ങൾ സമാനകഥ മെനഞ്ഞിരുന്നു.















