ന്യൂഡൽഹി> ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ സ്പിൻ ബൗളർമാർക്ക് മുന്നിൽ കുരുങ്ങി ഓസ്ട്രേലിയ. ഡൽഹി ടെസ്റ്റിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 115 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ 263, 113. ഇന്ത്യ 262, 118/4.
ആദ്യ ഇന്നിംഗിസിൽ ഒരു റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ രവീന്ദ്ര ജഡേജയും ആർ അശ്വിനും 113 റൺസിന് കറക്കി വീഴ്ത്തുകയായിരുന്നു. 12.1 ഓവറിൽ 42 റൺസ് വഴങ്ങി ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തി. 16 ഓവറിൽ 59 റൺസ് വഴങ്ങി അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. രണ്ടു ഇന്നിങ്സുകളിലുമായ 10 വിക്കറ്റ് നേടിയ ജദേജയാണ് മത്സരത്തിലെ താരം.
മറപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ചേതേശ്വർ പൂജാരയും (74 പന്തിൽ 31), ശ്രീകർ ഭരതുമാണ് (22 പന്തിൽ 23) എന്നിവരാണ് വിജയത്തിലെത്തിച്ചത്. കെ എൽ രാഹുൽ (മൂന്നു പന്തിൽ ഒരു റൺ) പതിവുപോലെ നിറം മങ്ങി. രോഹിത് ശർമ (20 പന്തിൽ 31 റൺസ്), വിരാട് കോഹ്ലി (31 പന്തിൽ 20), ശ്രേയസ് അയ്യർ (10 പന്തിൽ 12) എന്നിവർ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.