കാസർകോട്> ലഹരിമാഫിയയെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകർക്കു നേരെ വധശ്രമം. കാഞ്ഞങ്ങാട് കൊളവയൽ റോഡിലെ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ റോഡിൽവെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ലഹരിമാഫിയയുടെ പ്രവർത്തനം ശക്തമായതിനെ തുടർന്നാണ് ലഹരിമുക്ത ജാഗ്രതാ സമിതി രൂപീകരിച്ചത്.