കാലടി > സംസ്കൃത സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ 8 ൽ 7 ക്യാമ്പസിലും എസ്എഫ്ഐക്ക് ഉജ്വല വിജയം. 20 ൽ 20 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലേക്കും എസ്എഫ്ഐ തന്നെയാണ് വിജയിച്ചത്.
പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, കാലടി, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം സെൻ്ററുകളിലാണ് എസ്എഫ്ഐ വിജയിച്ചത്. ഇതിൽ തിരൂർ സെൻ്റർ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എംഎസ്എഫ് – കെഎസ്യു സഖ്യത്തിൽ നിന്ന് പിടിച്ചെടുക്കുകയാണുണ്ടായത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ തന്നെ പയ്യന്നൂർ, കൊയിലാണ്ടി, ഏറ്റുമാനൂർ, പന്മന സെൻ്ററുകളിൽ യൂണിയനിലേക്കും, 15 കൗൺസിലർ സീറ്റിലേക്കും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.















