കൊച്ചി > കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽഎന്ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2022 ഒക്ടോബർ 23, 2022 നവംബർ 19 തീയതികളിൽയഥാക്രമം തമിഴ്നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ.
കോയമ്പത്തൂർസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂർ, നാഗപ്പട്ടിണം, തിരുനെൽവേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ് നടക്കുന്നത്.