Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേബിളുകള്‍ നിയമാനുസൃതം 
വിന്യസിക്കണം ; വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

by News Desk
February 15, 2023
in KERALA
0
കേബിളുകള്‍-നിയമാനുസൃതം-
വിന്യസിക്കണം-;-വീഴ്ചവരുത്തിയാൽ-ഉദ്യോഗസ്ഥര്‍ക്കെതിരെ-നടപടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബില്ലാത്ത ഓടകൾ എന്നിവമൂലമുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തുടനീളം കർശന നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇന്ത്യൻ റോഡ് കോൺഗ്രസ് നിശ്ചയിച്ച ഉയരപരിധി പാലിക്കാതെ റോഡുകളിലും നടപ്പാതകളിലും വിന്യസിച്ചിട്ടുള്ള കേബിളുകൾ രണ്ടു മാസത്തിനകം നിയമാനുസൃതമാക്കാൻ കെഎസ്ഇബി, ബിഎസ്എൻഎൽ അധികൃതർക്ക് നിർദേശം നൽകി.

കേബിൾ ടിവി ഓപ്പറേറ്റർമാരും ഇന്റർനെറ്റ് സേവനദാതാക്കളും വലിച്ചിട്ടുള്ള കേബിളുകൾ ഉദ്യോഗസ്ഥർ റൂട്ട് പട്രോളിങ് നടത്തി കണ്ടെത്തി നിയമവിധേയമാക്കണം. രണ്ടു മാസത്തിനുശേഷം ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ റോഡ് സുരക്ഷാ കമീഷണറുടെ അധികാരങ്ങൾ ഉപയോഗിച്ച് നടപടികളിലേക്ക് നീങ്ങും. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും പരിശോധന. കെഎസ്ഇബി, ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധിയിലെ പോസ്റ്റുകളിൽ നിയമവിധേയമല്ലാതെ കേബിളുകൾ വിന്യസിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. കെഎസ്ഇബിയുടെ പോസ്റ്റ് വഴി കടന്നുപോകുന്ന നിയമവിരുദ്ധമായ കേബിളുകൾക്ക് അതത് സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയറും ബിഎസ്എൻഎല്ലിൽ ബന്ധപ്പെട്ട ക്ലസ്റ്ററിന്റെ ചുമതലയുള്ള ജൂനിയർ ടെലികോം ഓഫീസർ അല്ലെങ്കിൽ സബ് ഡിവിഷണൽ എൻജിനിയറുമായിരിക്കും നിയമനടപടി നേരിടേണ്ടിവരിക.

നടപ്പാതകളിൽ ഓടകളുടെ മുകളിൽ ഇളകിക്കിടക്കുന്ന സ്ലാബുകളുടെ ജോലികൾ രണ്ടു മാസത്തിനകം വാട്ടർ അതോറിറ്റി പൂർത്തിയാക്കണം. പൈപ്പിടാൻ എടുക്കുന്ന കുഴികൾ അപകടരഹിതമാണെന്ന് ഉറപ്പാക്കണം. അലക്ഷ്യമായി വിന്യസിച്ച കേബിളുകൾ മനുഷ്യജീവന് ഹാനിയുണ്ടാക്കിയാൽ ഉദ്യോഗസ്ഥർക്കെതിരെ റോഡ് സുരക്ഷാ നിയമത്തിന്റെ 304–-ാംവകുപ്പുപ്രകാരമായിരിക്കും കേസെടുക്കുക. ട്രാൻസ്ഫോർമറുകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഫെൻസിങ് എല്ലായിടത്തും ഏർപ്പെടുത്താനും തീരുമാനിച്ചു.

കേബിളുകൾ കഴുത്തിൽ കുരുങ്ങിയും സ്ലാബിടാത്ത ഓടകളിൽ വീണും അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ആർടിഒമാരായ ജി അനന്തകൃഷ്ണൻ, പി എം ഷബീർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി, റോഡ് സുരക്ഷാ കമീഷണർ എസ് ശ്രീജിത്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

പി അനന്തൻ സ്‌മാരക മാധ്യമ പുരസ്‌കാരം വി ബി പരമേശ്വരന്

Next Post

സമീക്ഷ യുകെ ആറാം വയസ്സിലേക്ക്; ദേശീയ സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സമീക്ഷ-യുകെ-ആറാം-വയസ്സിലേക്ക്;-ദേശീയ-സമ്മേളനം-ഏപ്രിൽ-29,-30-തീയതികളിൽ

സമീക്ഷ യുകെ ആറാം വയസ്സിലേക്ക്; ദേശീയ സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.